എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മുന്നൊരുക്കങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിലയിരുത്തി....പൊലീസ് അകമ്പടിയില്‍ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിതരണം നടന്നു വരുന്നു, പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മുന്നൊരുക്കങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിലയിരുത്തി....പൊലീസ് അകമ്പടിയില്‍ എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിതരണം നടന്നു വരുന്നു, പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
41 വിദ്യാഭ്യാസ ജില്ലാ ഓഫീസിലെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യപേപ്പറുകള്‍ക്ക് മാര്‍ച്ച് 25 വരെ പൊലീസ് സംരക്ഷണം നല്‍കും.ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പറുകള്‍ അതത് സ്‌കൂളിലാണ് സൂക്ഷിക്കുന്നത്. ഇവിടെ സിസിടിവി സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്നത് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം.
എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ട്രഷറികളിലും ബാങ്കുകളിലുമാണ് സൂക്ഷിക്കുന്നത്. ചോദ്യപേപ്പറുകള്‍ സമയനിഷ്ഠ പാലിച്ച് വിതരണം നടത്തുന്നതിന് ജില്ലകളിലെ ലീഡ് ബാങ്ക് മാനേജര്‍മാര്‍ ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണം. ഉത്തരക്കടലാസ് ബണ്ടിലുകള്‍ അതേദിവസം പോസ്റ്റോഫീസിലും എത്തിക്കണം.
ഉത്തരക്കടലാസുകള്‍ എത്തിക്കുന്നതുവരെ പോസ്റ്റ്ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഏപ്രിലില്‍ നടക്കുന്ന മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് പൊലീസ് സുരക്ഷയൊരുക്കുമെന്ന് മന്ത്രി അറിയിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ 77, എസ്എസ്എല്‍സിക്ക് 70, വിഎച്ച്എസ്ഇയ്ക്ക് എട്ട് എന്നിങ്ങനെയാണ് മൂല്യനിര്‍ണയ ക്യാമ്പ്.
അതേസമയം സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാര്‍ഥികള്‍. 2971 പരീക്ഷാ കേന്ദ്രത്തിലായി മാര്‍ച്ച് നാലിന് ആരംഭിക്കുന്ന പരീക്ഷ 25ന് അവസാനിക്കും.
ഗള്‍ഫില്‍ എട്ട് കേന്ദ്രത്തിലും ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രത്തിലും പരീക്ഷ നടത്തും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് 26ന് അവസാനിക്കും.
https://www.facebook.com/Malayalivartha