അടുത്ത അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ പ്രവൃത്തിദിനങ്ങള്‍ 220 ല്‍ കുറയരുതെന്ന് ഹൈക്കോടതി...
അടുത്ത അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ പ്രവൃത്തിദിനങ്ങള്‍ 220 ല്‍ കുറയരുതെന്ന് ഹൈക്കോടതി. കലണ്ടര്‍ തയ്യാറാക്കുമ്പോള്‍ ഇത്രയും പ്രവൃത്തിദിനങ്ങള്‍ തന്നെ വേണമെന്ന കേരള വിദ്യാഭ്യാസ ചട്ടം പാലിക്കണമെന്ന ആവശ്യം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരിഗണിക്കണമെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിര്‍ദേശിച്ചു.
പ്രവൃത്തി ദിനങ്ങള്‍ വെട്ടിക്കുറക്കുന്നതിനെതിരെ മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ സി.കെ. ഷാജിയും പിടിഎയും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
പ്രവൃത്തിദിനം വെട്ടിച്ചുരുക്കുന്നത് വിദ്യാര്‍ഥികളുടെ പഠനനിലവാരത്തെയും പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനെയും ബാധിക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു. 2023 -24 അധ്യയന വര്‍ഷത്തില്‍ പ്രവൃത്തിദിനം 205 ആയി നിജപ്പെടുത്താനായി സര്‍ക്കാര്‍ നീക്കം ആരംഭിച്ച സാഹചര്യത്തിലാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha