മെഡിക്കല്‍ ബിരുദ സീറ്റിനുള്ള പ്രവേശന പരീക്ഷയായ നീറ്റ് യു.ജി 2024ന് ഇത്തവണ അപേക്ഷിച്ചത് 23.81 ലക്ഷം വിദ്യാര്‍ഥികള്‍
മെഡിക്കല്‍ ബിരുദ സീറ്റിനുള്ള പ്രവേശന പരീക്ഷയായ നീറ്റ് യു.ജി 2024ന് ഇത്തവണ അപേക്ഷിച്ചത് 23.81 ലക്ഷം വിദ്യാര്‍ഥികള്‍. ഇത് റെക്കോഡാണ്. ഇത്തവണ 23,81,833 പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തതെന്നും ഇതില്‍ 13 ലക്ഷവും പെണ്‍കുട്ടികളാണെന്നും പരീക്ഷ നടത്തുന്ന ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) .
24 പേര്‍ മൂന്നാം ലിംഗക്കാരാണ്. കഴിഞ്ഞവര്‍ഷം 20.36 ലക്ഷം പേരാണ് നീറ്റ് യു.ജി എഴുതിയത്. മേയ് അഞ്ചിനാണ് പരീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പുകാരണം പരീക്ഷാ തീയതി മാറ്റില്ലെന്ന് എന്‍.ടി.എ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
രജിസ്റ്റര്‍ ചെയ്തവരില്‍ പത്തു ലക്ഷത്തിലേറെ പേര്‍ ഒ.ബി.സി നോണ്‍ ക്രീമിലെയര്‍ വിഭാഗക്കാരും 3.5 ലക്ഷം പട്ടിക ജാതിക്കാരും 1.5 ലക്ഷം പട്ടികവര്‍ഗക്കാരുമാണ്. പൊതുവിഭാഗത്തില്‍ പരീക്ഷ എഴുതുന്നത് ആറുലക്ഷം വിദ്യാര്‍ഥികളാണ്.
https://www.facebook.com/Malayalivartha