സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് അവധിക്കാല ക്ലാസ് നടത്താന്‍ ഹൈക്കോടതിയുടെ അനുമതി...
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് അവധിക്കാല ക്ലാസ് നടത്താന്‍ ഹൈക്കോടതിയുടെ അനുമതി... 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മേയില്‍ രാവിലെ 7.30 മുതല്‍ 10.30 വരെ അവധിക്കാല ക്ലാസ് നടത്താന്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് ഹൈക്കോടതിയുടെ അനുമതി.
കുടിവെള്ളം, ഫാന്‍, ലൈറ്റ് തുടങ്ങിയവയും കുട്ടികളുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീം എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദ്ദേശിക്കുകയും ചെയ്തു. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനായി ബുദ്ധിമുട്ടായതിനാല്‍ വെക്കേഷന്‍ ക്ലാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ ഒഫ് സി.ബി.എസ്.ഇ സ്‌കൂള്‍സ് കേരളയും പെരുമ്പാവൂരിലെ പ്രഗതി അക്കാഡമിയുമാണ് ഹര്‍ജി നല്‍കിയത്.
ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ വാര്‍ഷിക പരീക്ഷ നടക്കാനിരിക്കെ പഠനം പൂര്‍ത്തിയാക്കാനായി കുട്ടികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായും സംഘടനാ രക്ഷാധികാരി ഡോ. ഇന്ദിര രാജന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കേരള വിദ്യാഭ്യാസചട്ടം (കെ.ഇ.ആര്‍) ബാധകമല്ലാത്ത സ്‌കൂളുകളില്‍ കെ.ഇ.ആര്‍ പ്രകാരം അവധിക്കാലം ക്രമീകരിക്കാനായി സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് വിലയിരുത്തി കോടതി .
"
https://www.facebook.com/Malayalivartha