നാലുവര്‍ഷ ബിരുദം 75 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക് ഇനിമുതല്‍ നെറ്റ് പരീക്ഷയ്ക്കും പിഎച്ച്.ഡി.ക്കും അപേക്ഷിക്കാം...
നാലുവര്‍ഷ ബിരുദം 75 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക് ഇനിമുതല്‍ നെറ്റ് പരീക്ഷയ്ക്കും പിഎച്ച്.ഡി.ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് ജെ.ആര്‍.എഫ്. ഇല്ലാതെ തന്നെ പിഎച്ച്.ഡി. നേടാനാകുമെന്നും യു.ജി.സി. ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ .
നിലവില്‍ നെറ്റ് പരീക്ഷയ്ക്ക് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദമായിരുന്നു യോഗ്യത. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്കുപകരം ഓഫ്ലൈന്‍ മോഡിലാണ് ഈവര്‍ഷത്തെ പരീക്ഷ നടത്തുന്നത്. എല്ലാ വിഷയങ്ങള്‍ക്കുമുള്ള പരീക്ഷ ജൂണ്‍ 16-ന് നടത്തും.
സംവരണവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കില്‍ അഞ്ചുശതമാനത്തിന്റെ ഇളവ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നെറ്റ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ശനിയാഴ്ച ആരംഭിച്ചു. അവസാന തീയതി മേയ് പത്താണ്.
"
https://www.facebook.com/Malayalivartha