ഓണ്‍ലൈന്‍ ക്ലാസാകാം.... അതി കഠിനമായ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ അവധി
അതി കഠിനമായ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസിന് പകരം ഓണ്‍ലൈന്‍ ക്ലാസ് നടത്തും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ മെഡിക്കല്‍ കോളജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേയ് രണ്ടുവരെ അടച്ചിടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ കലക്ടര്‍ ഡോ എസ് ചിത്ര നിര്‍ദേശിച്ചു.
അവധിക്കാല ക്യാമ്പുകള്‍, ട്യൂട്ടോറിയലുകള്‍, ട്യൂഷന്‍ ക്ലാസുകള്‍ തുടങ്ങിയവയ്ക്കും നിര്‍ദേശം ബാധകമായിരിക്കും.
അതേസമയം ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് മൂന്നുവരെ പാലക്കാട് ജില്ലയില്‍ താപനില 41 ഡി?ഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.
ഗര്‍ഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാര്‍ഡുകളില്‍ ചൂട് കുറയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ കൂടുതലായി ഒരുക്കാനും സമാനമായ നിലയില്‍ വയോജന കേന്ദ്രങ്ങളിലും ചൂട് കുറയ്ക്കാനും ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലയൊട്ടാകെ തണ്ണീര്‍ പന്തലുകള്‍ ഒരുക്കണമെന്നും പകല്‍ 11 മുതല്‍ മൂന്ന് വരെ എല്ലാ പുറംവിനോദങ്ങളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha