ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (12ാം ക്ലാസ്) പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും
ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (12ാം ക്ലാസ്) പരീക്ഷകളുടെ ഫലം ഇന്നു 11നു പ്രഖ്യാപിക്കും. cisce.org അല്ലെങ്കിൽ results.cisce.org വെബ്‌സൈറ്റുകളില്‍ യുണീക് ഐഡിയും ഇന്‍ഡക്‌സ് നമ്പറും നല്‍കി ഫലം അറിയാന്‍ കഴിയും. ഡിജിലോക്കര്‍ പോര്‍ട്ടല്‍ വഴിയും ഫലമറിയാം.
ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ. ഐഎസ്‌സി പ്ലസ്ടു പരീക്ഷ ഫെബ്രുവരി 26 മുതല്‍ ഏപ്രില്‍ നാലു വരെ നടന്നു. ഈ വര്‍ഷം ഏകദേശം 2.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. 2023ല്‍ പത്താം ക്ലാസില്‍ 98.94, പ്ലസ്ടുവിന് 96.93 എന്നിങ്ങനെയായിരുന്നു വിജയശതമാനം.
CISCE-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക -- ഫല പേജിലേക്ക് പോയി ICSE അല്ലെങ്കിൽ ISC ബോര്‍ഡ് പരീക്ഷാ ഫലങ്ങള്‍ 2024 എന്നതിനായുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കോഴ്സ് കോഡ് ICSE/ISC ആയി തിരഞ്ഞെടുത്ത് ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ നല്‍കുക (തിരിച്ചറിയല്‍ നമ്പറും ജനനത്തീയതിയും)
ISC 12th, ICSE 10th ഫലങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ഫലം ഡൗണ്‍ലോഡ് ചെയ്ത് ഭാവി റഫറന്‍സിനായി പ്രിന്റൗട്ട് എടുക്കുക.
മുന്‍വര്‍ഷത്തെ പരീക്ഷകളില്‍ പത്താം ക്ലാസിലും 12-ാം ക്ലാസിലും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha