പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് മേയ് 16 മുതല്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം....
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് മേയ് 16 മുതല്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മേയ് 29ന് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്മെന്റും ജൂണ്‍ 12ന് രണ്ടാം അലോട്ട്‌മെന്റും ജൂണ്‍ 19ന് മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. ജൂണ്‍ 24ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിനാണ് ക്ലാസുകള്‍ തുടങ്ങിയത്.
മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ക്ക് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാക്കി ജൂലൈ 31ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും. ഈ വര്‍ഷം മുതല്‍ പ്രവേശന മാനദണ്ഡമായ ഡബ്ല്യു.ജി.പി.എ (വെയിറ്റഡ് ഗ്രേഡ് പോയന്റ് ആവറേജ്) തുല്യമായി വരുന്ന സാഹചര്യത്തില്‍ പഠന മികവിന് മുന്‍തൂക്കം നല്‍കി ഗ്രേസ് മാര്‍ക്കില്ലാതെയുള്ള അപേക്ഷകനെ റാങ്കില്‍ ആദ്യം പരിഗണിക്കും.
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവേശനം ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെയാകും. ഇതിനുള്ള ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് ഷെഡ്യൂള്‍ പ്രകാരം അലോട്ട്മെന്റ് നടത്തുകയും ചെയ്യും
"
https://www.facebook.com/Malayalivartha