എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പ് ലഭ്യമാക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ നല്‍കാം...
എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പ് ലഭ്യമാക്കല്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ നല്‍കാവുന്നതാണ്. ഇന്നു മുതല്‍ 15 വരെയാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനാകും. വെബ്‌സൈറ്റ്:
ഉപരിപഠന അര്‍ഹത നേടാന്‍ കഴിയാത്ത റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സേ പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ ആറു വരെ നടത്തും. യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാനാകും. ജൂണ്‍ രണ്ടാംവാരം ഫലം പ്രഖ്യാപിക്കും.
ഉപരിപഠനത്തിന് അര്‍ഹതനേടിയവരുടെ ഗ്രേഡ് ഉള്‍പ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതാണ്. മാര്‍ക്ക് ലിസ്റ്റ് മൂന്നുമാസത്തിനകം തന്നെ നല്‍കാനാണ് ശ്രമമെന്നും മന്ത്രി .
"
https://www.facebook.com/Malayalivartha