സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു.... 87.98 ശതമാനമാണ് വിജയം, തിരുവനന്തപുരം മേഖലയ്ക്കാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം
സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു.... 87.98 ശതമാനമാണ് വിജയം, തിരുവനന്തപുരം മേഖലയ്ക്കാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനംസിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് എന്നീ വെബ്സൈറ്റുകളിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.
കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ 0.65 ശതമാനം വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം മേഖലയ്ക്കാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം ഉണ്ടായിരിക്കുന്നത്. 99.91 ആണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം.
ഫലം കാത്തിരിക്കുന്നവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in , results.cbse.nic.in എന്നിവയില്‍ നിന്ന് സ്‌കോര്‍ കാര്‍ഡുകള്‍ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 2 വരെയാണ് നടന്നത്. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 15 നും മാര്‍ച്ച് 13 നും ഇടയില്‍ നടന്നു. ബോര്‍ഡ് ക്ലാസ് 12, 10 ഫലങ്ങള്‍ 2024 ഓണ്‍ലൈനായി പരിശോധിക്കാന്‍, വിദ്യാര്‍ത്ഥികള്‍ അവരുടെ ജനനത്തീയതി, റോള്‍ കോഡ്, റോള്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തേണ്ടതുണ്ട്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലവും അടുത്ത ദിവസങ്ങളില്‍ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha