പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനത്തിന് 30നു വൈകിട്ട് 5 വരെ അപേക്ഷിക്കാം
പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വോട്ട പ്രവേശനത്തിന് ഈ മാസം 30നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. ഏകജാലക പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. മെറിറ്റ് ക്വോട്ടയില്‍ അപേക്ഷിച്ചവരും സ്‌പോര്‍ട്‌സ് ക്വോട്ടയ്ക്കായി പുതിയ അപേക്ഷ നല്‍കേണ്ടതാണ്.
കായിക നേട്ടങ്ങള്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ക്ക് ഓണ്‍ലൈനായി നല്‍കി വെരിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ സ്‌കോര്‍ കാര്‍ഡ് നേടിയശേഷമാണ് പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്.
അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും വെരിഫിക്കേഷനു സ്‌കൂളില്‍ നല്‍കേണ്ടതില്ല. 25 രൂപ റജിസ്‌ട്രേഷന്‍ ഫീസ് പ്രവേശന സമയത്തു നല്‍കിയാല്‍ മതി. സ്‌പോര്‍ട്‌സ് ക്വോട്ടയിലെ മുഖ്യ ഘട്ടത്തിലെ ആദ്യ അലോട്‌മെന്റ് ജൂണ്‍ 5നും രണ്ടാം അലോട്‌മെന്റ് 19നും നടക്കും.
സപ്ലിമെന്ററി ഘട്ടത്തില്‍ ജൂണ്‍ 22 മുതല്‍ 26 വരെ പുതിയ അപേക്ഷ നല്‍കാം. 28ന് ആണ് ആ ഘട്ടത്തിലെ അലോട്‌മെന്റ്. ജൂലൈ ഒന്നിനു ശേഷം ഒഴിവുള്ള സീറ്റുകള്‍ പൊതു മെറിറ്റ് സീറ്റായി പരിഗണിച്ചാകും പ്രവേശനം നല്‍കുക.
"
https://www.facebook.com/Malayalivartha