സ്‌കൂളുകളില്‍ പുതിയ അദ്ധ്യയനവര്‍ഷം പത്ത് ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 205 പ്രവൃത്തിദിനങ്ങള്‍ക്ക് ശുപാര്‍ശ...
സ്‌കൂളുകളില്‍ പുതിയ അദ്ധ്യയനവര്‍ഷം പത്ത് ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 205 പ്രവൃത്തിദിനങ്ങള്‍ക്ക് ശുപാര്‍ശ. 2024-25 അദ്ധ്യയന വര്‍ഷത്തെ അക്കാഡമിക് കലണ്ടര്‍ തീരുമാനിക്കുന്നതിന് ശനിയാഴ്ച ചേര്‍ന്ന ക്യു.ഐ.പി യോഗത്തിന്റേതാണ് ശുപാര്‍ശയുള്ളത്.
210 പ്രവൃത്തിദിനങ്ങള്‍ വേണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശം അദ്ധ്യാപക സംഘടനകള്‍ തള്ളി. കലണ്ടര്‍ പ്രകാരം 195 പ്രവൃത്തിദിനങ്ങളാണുള്ളത്. ശനിയാഴ്ചകള്‍ ചേര്‍ത്താണ് 205 പ്രവൃത്തിദിനങ്ങള്‍. എന്നാല്‍ തുടര്‍ച്ചയായി അഞ്ച് പ്രവൃത്തിദിനങ്ങള്‍ കഴിഞ്ഞുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടനകള്‍ .
കഴിഞ്ഞവര്‍ഷവും അദ്ധ്യയനദിനങ്ങള്‍ കൂട്ടുന്നത് സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പും അദ്ധ്യാപക സംഘടനകളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ സംഘടനകളുടെ ശുപാര്‍ശയ്ക്ക് വഴങ്ങി പ്രവൃത്തിദിനങ്ങള്‍ 205 ആയി നിജപ്പെടുത്തുകയായിരുന്നു.
ഓണം, ക്രിസ്മസ് പരീക്ഷകള്‍ അവധിക്ക് മുന്‍പ് തന്നെ തീര്‍ക്കണമെന്നും യോഗം ശുപാര്‍ശ ചെയ്തു. അദ്ധ്യാപക പരിശീലന ദിനങ്ങള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ക്യു.ഐ.പി യോഗത്തിലെ ശുപാര്‍ശകളിന്മേല്‍ മന്ത്രിതല ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമതീരുമാനമാകുകയുള്ളൂ.
"
https://www.facebook.com/Malayalivartha