എന്‍ജിനീയറിങ് പ്രവേശന പരീക്ഷ സമയത്തില്‍ മാറ്റംവരുത്തി സര്‍ക്കാര്‍
എന്‍ജിനീയറിങ് പ്രവേശന പരീക്ഷ സമയത്തില്‍ മാറ്റംവരുത്തി സര്‍ക്കാര്‍. രാവിലെ പത്തിന് തുടങ്ങാനിരുന്ന പരീക്ഷ ഉച്ചക്കുശേഷം രണ്ടിന് തുടങ്ങുന്ന രീതിയിലാണ് മാറ്റം.
ജൂണ്‍ ആറിന് ഉച്ചക്കുശേഷം നടത്താനിരുന്ന ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ പത്തിന് ഉച്ചക്ക് ശേഷം 3.30 മുതല്‍ നടത്തും. ജൂണ്‍ അഞ്ചുമുതല്‍ ഒമ്പത് വരെയാണ് എന്‍ജിനീയറിങ് പ്രവേശന പരീക്ഷ. രണ്ടിന് തുടങ്ങുന്ന പരീക്ഷക്കായി വിദ്യാര്‍ഥികള്‍ 11.30ന് കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. 1.30ന് ശേഷം പ്രവേശനം അനുവദിക്കില്ല.
രണ്ടുമുതല്‍ അഞ്ചുവരെയാണ് പരീക്ഷ. പത്തിന് ഉച്ചക്ക് ശേഷം മൂന്നരമുതല്‍ അഞ്ച് വരെ നടക്കുന്ന ഫാര്‍മസി പ്രവേശന പരീക്ഷക്കായി ഒരു മണിക്ക് കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. മൂന്ന് മണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ല.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് കോട്ടയം, എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പരീക്ഷകേന്ദ്രം അനുവദിച്ചതില്‍ വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha