കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയുള്ള ആദ്യ കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ബുധനാഴ്ച തുടങ്ങും....
കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ രീതിയിലേക്ക് മാറിയുള്ള ആദ്യ കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഇന്ന് തുടങ്ങും. ജൂണ്‍ ഒമ്പത് വരെയാണ് പരീക്ഷ. ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 10നും നടക്കും.
കേരളത്തിലെ 130 സ്ഥാപനങ്ങളിലെ 198 കേന്ദ്രങ്ങളിലും ഡല്‍ഹിയില്‍ രണ്ടും മുംബൈ, ദുബൈ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രത്തിലും പരീക്ഷ നടക്കും. 1,13,447 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. ആദ്യ ദിവസമായ തിങ്കളാഴ്ച 18,973 പേരാണ് പരീക്ഷക്ക് ഹാജരാകുക. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഉച്ചക്കു ശേഷം രണ്ടു മുതല്‍ വൈകീട്ട് അഞ്ചു വരെയായിരിക്കും. വിദ്യാര്‍ഥികള്‍ 11.30ന് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ഒന്നരക്ക് ശേഷം പ്രവേശനം അനുവദിക്കില്ല. ഫാര്‍മസി പ്രവേശനത്തിന് മാത്രമായി അപേക്ഷിച്ചവര്‍ക്ക് ജൂണ്‍ 10ന് മൂന്നര മുതല്‍ അഞ്ചു വരെയാണ് പരീക്ഷ. വിദ്യാര്‍ഥികള്‍ ഒന്നിന് പരീക്ഷ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. മൂന്നിന് ശേഷം പ്രവേശനം അനുവദിക്കില്ല. വിദ്യാര്‍ഥികള്‍ പുതുക്കിയ അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ രേഖയും സഹിതമാണ് ഹാജരാകേണ്ടത്. ഏതെങ്കിലും കേന്ദ്രത്തിലെയോ ദിവസത്തെയോ പരീക്ഷ മാറ്റിവെക്കേണ്ടിവന്നാല്‍ പകരം പരീക്ഷ ജൂണ്‍ 10ന് നടത്തും.
തിരുവനന്തപുരം 14, കൊല്ലം എട്ട്, പത്തനംതിട്ട ഏഴ്, ആലപ്പുഴ എട്ട്, കോട്ടയം ആറ്, ഇടുക്കി നാല്, എറണാകുളം 23, തൃശൂര്‍ 16, പാലക്കാട് ഒമ്പത്, മലപ്പുറം ഒമ്പത്, കോഴിക്കോട് 12, വയനാട് മൂന്ന്, കണ്ണൂര്‍ ഒമ്പത്, കാസര്‍കോട് മൂന്ന് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പരീക്ഷ സൗകര്യമുള്ള സ്ഥാപനങ്ങളുടെ എണ്ണം. ദുബൈ കേന്ദ്രത്തില്‍ ജൂണ്‍ ആറിനും മുംബൈ, ഡല്‍ഹി ഉള്‍പ്പെടെ മറ്റു കേന്ദ്രങ്ങളിലെല്ലാം ജൂണ്‍ അഞ്ചിനു തന്നെയും പരീക്ഷ തുടങ്ങും.
https://www.facebook.com/Malayalivartha