ഗവണ്‍മെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി. കോളേജുകളില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകളിലേക്ക് 10വരെ അപേക്ഷിക്കാം... ട്രയല്‍ അലോട്ട്മെന്റ് 11ന്
ഗവണ്‍മെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി. കോളേജുകളില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകളിലേക്ക് 10വരെ അപേക്ഷിക്കാം. ട്രയല്‍ അലോട്ട്മെന്റ് 11ന് പ്രസിദ്ധീകരിക്കും.
ഇത് പരിശോധിച്ച് 12വരെ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കാം, പുനഃക്രമീകരിക്കാം. ഇതിന്റെ പ്രിന്റ്ഔട്ട് സൂക്ഷിക്കണം. വിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in.
രണ്ടാം സെമസ്റ്റര്‍ എം.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഒന്നാം സെമസ്റ്റര്‍ ബി.വോക്ക് ട്രാവല്‍ ആന്‍ഡ് ടൂറിസം പരീക്ഷയുടെ പ്രാക്ടിക്കല്‍ 13, 14 തീയതികളില്‍ നടത്തും.
പാര്‍ട്ട് ഒന്ന്, രണ്ട് ബി.എ./ബി.എ. അഫ്‌സല്‍-ഉല്‍-ഉലാമ (സാഹിത്യാചാര്യ/ രാഷ്ട്രഭാഷ പ്രവീണ്‍ പാസ്സായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ)/ബി കോം./ബി.പി.എ./ബി.എസ്സി (ആന്വല്‍/വിദൂരവിദ്യാഭ്യാസം) റഗുലര്‍/ സപ്ലിമെന്ററി/ മേഴ്‌സിചാന്‍സ് പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ തീയതി
സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ (മുന്‍ എസ്.ഡി.ഇ) പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള രണ്ടാം സെമസ്റ്റര്‍ ( സി.യു.സി.ബി.സി.എസ്.എസ്-യു.ജി ആന്‍ഡ് സി.ബി.സി.എസ്.എസ്-യു.ജി) ബി.എ.അഫ്‌സല്‍-ഉല്‍- ഉലമ, ബി.കോം, ബി.ബി.എ, ബി.എസ്.സി ഏപ്രില്‍ 2024 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂലായ് എട്ടിന് തുടങ്ങും.
"
https://www.facebook.com/Malayalivartha