മലപ്പുറം ജില്ലയില്‍ 2954 സീറ്റുകള്‍ മാത്രമാണ് കുറവുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി...
മലപ്പുറം ജില്ലയില്‍ 2954 സീറ്റുകള്‍ മാത്രമാണ് കുറവുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പ്ലസ് വണ്‍ പ്രവേശനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയപ്രേരിതമായ സമരമാണ്. സമരം സംഘര്‍ഷത്തിലേക്ക് കൊണ്ടു പോകരുതെന്നും അഭ്യര്‍ഥിച്ച് വിദ്യാഭ്യാസമന്ത്രി.
പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് 3,16,669 സീറ്റുകളില്‍ ഇതുവരെ പ്രവേശനം നല്‍കി. മലപ്പുറത്ത് ഇതുവരെ 49,906 പേര്‍ പ്രവേശനം നേടിയെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് 14,307 വിദ്യാര്‍ഥികളാണ് പ്രവേശനം കാത്തിരിക്കുന്നത്. 11,000ത്തിലേറെ സീറ്റുകള്‍ അണ്‍ എയ്ഡ് ഒഴികെയുള്ള മേഖലകളില്‍ ബാക്കിയുണ്ട്. പ്ലസ് വണ്‍ അലോട്ട്‌മെന്റുകള്‍ ഇനിയും നടക്കാനുണ്ടെന്നും പ്ലാന്‍ ചെയ്ത സമരമാണ് എം.എസ്.എഫ് നടത്തുന്നതെന്നും വിദ്യാഭ്യാസമന്ത്രി ആരോപിക്കുകയും ചെയ്തു.
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ്എഫ്‌ഐ രംഗത്തെത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha