പ്ലസ് വണ്‍,പ്ലസ്ടു ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ഈ മാസം തുടങ്ങുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി....
പ്ലസ് വണ്‍,പ്ലസ്ടു ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ഈ മാസം തുടങ്ങുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ആദ്യഘട്ടത്തില്‍ എസ്.സി.ഇ.ആര്‍.ടി കേരളം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പരിഷ്‌കാരം നടക്കും.
സ്പോര്‍ട്‌സ് വിദ്യാലയങ്ങള്‍ക്കായി വിദ്യാഭ്യാസ-കായിക വകുപ്പുകള്‍ ചേര്‍ന്ന് പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കുകയും ചെയ്യും. ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ക്കുള്ള മൈനര്‍ വിഷയങ്ങളിലെ പരിശീലനം തുടങ്ങി.
ക്ലസ്റ്റര്‍ യോഗങ്ങളില്‍ അദ്ധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണം. അടുത്ത ക്ലസ്റ്റര്‍ യോഗം 20ന് നടക്കും. വിട്ടുനില്‍ക്കുന്നവര്‍ക്കായി വീണ്ടും നടത്തുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നതിന്റെ ചെലവ് അദ്ധ്യാപകര്‍ വഹിക്കേണ്ടി വരുമെന്ന് മന്ത്രി .
പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി തയ്യാറാക്കിയ പുസ്തകം ഈ മാസം പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha