നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്...
നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തീരുമാനം ഇന്ന് എടുക്കും.
ഹര്‍ജിയില്‍ കേന്ദ്രവും എന്‍ടിഎയും ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ചോദ്യ പേപ്പര്‍ ചോര്‍ന്നതു ഒറ്റപ്പെട്ട സംഭവമാണെന്നു ഇരു സത്യവാങ്മൂലങ്ങളിലും പറയുന്നു. നീറ്റ് ഫലത്തില്‍ അസ്വഭാവികത ഇല്ലെന്നു വ്യക്തമാക്കി കേന്ദ്രം .
ടെലഗ്രാമില്‍ പ്രചരിച്ച ചോദ്യ പേപ്പര്‍ ദൃശ്യങ്ങള്‍ വ്യാജമെന്നു എന്‍ടിഎയും പരമോന്നത കോടതിയെ അറിയിച്ചു. പരീക്ഷയുടെ പരിശുദ്ധിയെ ഇതു ബാധിച്ചിട്ടില്ലെന്നും ഫലം റദ്ദാക്കാണ്ടേതില്ലെന്നും എന്‍ടിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. പാട്ന, ഗോധ്ര എന്നിവിടങ്ങളില്‍ ഒതുങ്ങുന്ന ക്രമക്കേടുകള്‍ മാത്രമാണ് നടന്നതെന്നുമാണ് എന്‍ടിഎയുടെ വാദം.
"
https://www.facebook.com/Malayalivartha