പ്ലസ് വണ്‍ പ്രവേശനം നേടിയവര്‍ക്ക് സ്‌കൂളും വിഷയവും മാറാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം...
ഏകജാലകംവഴി മെറിറ്റില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയവര്‍ക്ക് സ്‌കൂളും വിഷയവും മാറാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം. www.hscap.kerala.gov.in കാന്‍ഡിഡേറ്റ് ലോഗിന്‍ വഴിയാണിത് ചെയ്യേണ്ടത്.
ആദ്യ സപ്ലിമെന്ററി അലോട്മെന്റിനുശേഷം മിച്ചമുള്ള സീറ്റും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ അധികമായി അനുവദിച്ച 138 താത്കാലിക ബാച്ചുകളിലെ സീറ്റുമാണ് സ്‌കൂള്‍ മാറ്റത്തിനു പരിഗണനയിലുള്ളത്.
മെറിറ്റില്‍ ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്മെന്റ് ലഭിച്ചവര്‍ക്കും സ്‌പോര്‍ട്സ്, ഭിന്നശേഷി, മാനേജ്മെന്റ്, കമ്യൂണിറ്റി, അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം ലഭിച്ചവര്‍ക്കും അപേക്ഷിക്കാനാകില്ല.
പ്രവേശനം ലഭിച്ച ജില്ലയ്ക്കുള്ളില്‍ മാത്രമേ മാറ്റം അനുവദിക്കുകയുള്ളൂ. നിലവില്‍ പഠിക്കുന്ന സ്‌കൂളില്‍ മറ്റൊരു വിഷയത്തിലേക്കു മാറുന്നതിനോ മറ്റൊരു സ്‌കൂളില്‍ അതേ വിഷയത്തിലേക്കോ മറ്റൊരു വിഷയത്തിലേക്കോ മാറുന്നതിനോ തടസ്സമില്ല.
ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റിന്റെ എണ്ണം സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു പരിശോധിച്ചാല്‍ സ്‌കൂള്‍ മാറ്റത്തിനുള്ള ഏകദേശ സാധ്യത മനസ്സിലാകും. സ്‌കൂളും വിഷയവും മാറാനായി എത്ര ഓപ്ഷന്‍ വേണമെങ്കിലും നല്‍കാവുന്നതാണ്. നിലവില്‍ സീറ്റൊഴിവില്ലാത്ത സ്‌കൂളിലേക്കും വിഷയത്തിലേക്കും അപേക്ഷിക്കാവുന്നതാണ്. സ്‌കൂള്‍ മാറ്റംവഴി അവിടെയുണ്ടായേക്കാവുന്ന ഒഴിവില്‍ ഈ അപേക്ഷകരെ പരിഗണിക്കും. അപേക്ഷ പ്രകാരം മാറ്റം അനുവദിച്ചാല്‍ നിര്‍ബന്ധമായും പുതിയ സ്‌കൂളിലേക്കു മാറേണ്ടതാണ്.
"
https://www.facebook.com/Malayalivartha