ഹയര്‍സെക്കന്‍ഡറി സ്‌പോട്ട് അഡ്മിഷനായി ജൂലൈ 22 മുതല്‍ 24ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം
ഹയര്‍സെക്കന്‍ഡറി സ്‌പോട്ട് അഡ്മിഷനായി ജൂലൈ 22 മുതല്‍ 24ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി (വൊക്കേഷനല്‍) വിഭാഗം എന്‍.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള ഒന്നാംവര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള മുഖ്യ/സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാത്തവര്‍ക്കും വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷനായി ഇപ്പോള്‍ അപേക്ഷിക്കാം.
തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സ്‌പോട്ട് അഡ്മിഷന് പരിഗണിക്കാനായി അപേക്ഷ പുതുക്കാന്‍ അവസരമുണ്ട്.
പുതുതായി അപേക്ഷിക്കുന്നതിന് www.vhseportal.kerala.gov.in ൽ Candidate Login നിര്‍മിച്ച ശേഷം ലോഗിന്‍ ചെയ്ത് അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാക്കാം. മുഖ്യ/ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിച്ച കുട്ടികള്‍ സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കാന്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ APPLICATION’ എന്ന ലിങ്കിലൂടെ പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം. അപേക്ഷകളുടെ പ്രിന്റൗട്ട് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.
ഇത് അഡ്മിഷന്‍ സമയത്ത് സ്‌കൂളില്‍ ഹാജരാക്കണം. ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് അഡ്മിഷന് ശേഷം ഓരോ സ്‌കൂളിലും ലഭ്യമായ ഒഴിവുകള്‍ ജൂലൈ 23ന് രാവിലെ 10നുശേഷം അഡ്മിഷന്‍ വെബ്‌സൈറ്റിലെ ലിങ്കില്‍ പ്രസിദ്ധീകരിക്കും.ഒഴിവുകള്‍ പരിഗണിക്കാതെ കുട്ടികള്‍ക്ക് ഓപ്ഷനുകള്‍ നല്‍കാം. പിന്നീടുണ്ടാകുന്ന ഒഴിവുകളിലേക്ക് വെയ്റ്റിങ് ലിസ്റ്റില്‍നിന്ന് കുട്ടികളെ പരിഗണിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha