പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്‌ളിമെന്ററി അലോട്ട്‌മെന്റ് ഫലം ഇന്ന്...
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്‌ളിമെന്ററി അലോട്ട്‌മെന്റ് ഫലം ഇന്ന് രാവിലെ 10 മുതല്‍ പ്രവേശനം സാദ്ധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.
മൂന്നാം സപ്‌ളിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം ഇന്ന് രാവിലെ 10 മുതല്‍ 29 വൈകിട്ട് നാല് വരെയുള്ള സമയപരിധിയില്‍ നടത്തും. അലോട്ട്‌മെന്റ് വിവരങ്ങള്‍www.admission.dge.kerala.gov.in ലെ click for Higher Secondary Admission ലിങ്കിലെ Candidate Login - SWS ലെ Supplementary Allot Results ലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ സ്‌കൂളില്‍ രക്ഷാകര്‍ത്താവിനൊപ്പം മേയ് 13 ന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം.
പ്രവേശനത്തിനാവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അഡ്മിഷന്‍ സമയത്ത് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റെടുത്ത് നല്‍കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
രണ്ടാം സപ്‌ളിമെന്ററി അലോട്ട്‌മെന്റിന് ശേഷമുള്ള വേക്കന്‍സിയും മറ്റ് വിശദാംശങ്ങളും ജില്ല ന ജില്ലാന്തര സ്‌കൂള്‍ ന കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനായി ജൂലായ് 30 ന് ഉച്ചയ്ക്ക് രണ്ടിന് പ്രസിദ്ധീകരിക്കും
"
https://www.facebook.com/Malayalivartha