ഓള്‍ പാസ് സമ്പ്രദായം ഉപേക്ഷിക്കുന്നു....എസ്.എസ്.എല്‍.സി പരീക്ഷ പാസാവാന്‍ ഓരോ പേപ്പറിനും മുപ്പത് ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും...
ഓള്‍ പാസ് സമ്പ്രദായം ഉപേക്ഷിക്കുന്നു...പത്താംക്‌ളാസ് വരെയുള്ള കുട്ടികളുടെ പഠന നിലവാരം തകര്‍ത്ത ഓള്‍ പാസ് സമ്പ്രദായം കേരളം ഉപേക്ഷിക്കുന്നു. എസ്.എസ്.എല്‍.സി പരീക്ഷ പാസാവാന്‍ ഓരോ പേപ്പറിനും മുപ്പത് ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും.
മന്ത്രിസഭായോഗത്തിലാണ് തീരുമാനം. 2026- 27 അക്കാഡമിക് വര്‍ഷത്തിലാണ് പത്താംക്‌ളാസില്‍ ഇത് പ്രാബല്യത്തില്‍ വരുന്നതെങ്കിലും, മുന്നോടിയായി ഈ അദ്ധ്യയന വര്‍ഷം എട്ടാംക്‌ളാസിലും അടുത്തവര്‍ഷം ഒന്‍പതാം ക്‌ളാസിലും നടപ്പാക്കുകയും ചെയ്യും.
നിലവിലെ സമ്പ്രദായത്തിലും പത്താംക്‌ളാസ് പാസാവാന്‍ ഓരോ വിഷയത്തിനും 30% മാര്‍ക്ക് വേണമെങ്കിലും അദ്ധ്യാപകര്‍ ക്‌ളാസില്‍ നടത്തുന്ന നിരന്തര മൂല്യനിര്‍ണയത്തിലൂടെ 20% മാര്‍ക്ക് മിക്കവര്‍ക്കും കിട്ടുമായിരുന്നു. പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയാലും ഇതിലൂടെ പാസാകുന്നു. ഇതിന്റെ സാമൂഹ്യ പ്രത്യാഘാതം ചെറുതല്ലെന്ന് ബോധ്യമാവുകയും ദേശീയ തലത്തില്‍ കേരളത്തിന്റെ വില ഇടിയുകയാണെന്ന് തിരിച്ചറിയുകയും ചെയ്‌തോടെയാണ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.
നിരന്തര മൂല്യനിര്‍ണയത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കാനും മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് വിജ്ഞാപനം നടത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha