കീം രണ്ടാം അലോട്ട്‌മെന്റ് ഓപ്ഷന്‍ നാളെക്കൂടി... രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം
എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശനത്തിന് ആദ്യ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുകയും ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാര്‍ഥികളും, ആദ്യ ഘട്ടത്തില്‍ അലോട്ട്‌മെന്റൊന്നും ലഭിക്കാത്തവരും എന്‍ജിനീയറിങ്/ ഫാര്‍മസി കോഴ്‌സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഇതിനായി വിദ്യാര്‍ഥികള്‍ www.cee.kerala.gov.in se Candidate Portal- ലെ ഹോം പേജില്‍ പ്രവേശിച്ച് 'confirm' ബട്ടണ്‍ ക്ലിക്ക് ചെയ്യണം.
ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ പുന:ക്രമീകരിക്കുന്നതിനും/ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും, പുതുതായി ഉള്‍പ്പെടുത്തിയ കോളജ്/കോഴ്‌സ്/ആര്‍ക്കിടെക്ചര്‍ കോഴ്‌സ് ഉള്‍പ്പെടെ പുതിയതായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഓഗസ്റ്റ് 16ന് രാത്രി 11.59 വരെ സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാകും. രണ്ടാം ഘട്ടത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുളള സ്വാശ്രയ എന്‍ജിനീയറിങ് കോളജിലേയ്ക്കും അനുബന്ധമായി ചേര്‍ത്തിട്ടുളള സര്‍ക്കാര്‍/എയ്ഡഡ് സ്വയംഭരണ/സ്വാശ്രയ ആര്‍ക്കിടെക്ചര്‍ കോളജുകളിലേയ്ക്കും ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
ഒന്നാം ഘട്ടത്തില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കും പുതുതായി ഉള്‍പ്പെടുത്തിയ എന്‍ജിനീയറിങ് കോഴ്‌സുകളിലേക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.
ഓഗസ്റ്റ് 16ന് രാത്രി 11.59 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ് കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാം ഘട്ടം/ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാം ഘട്ടം താത്കാലിക അലോട്ട്‌മെന്റ് ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റായ ല്‍ പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാപനം ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha