പരീക്ഷ സെപ്തംബര്‍ നാലു മുതല്‍... ഈവര്‍ഷവും ചോദ്യപേപ്പര്‍ നല്‍കാതെ ഹയര്‍സെക്കന്‍ഡറി ഒന്നാംപാദ വാര്‍ഷികപരീക്ഷ (ഓണപ്പരീക്ഷ) നടത്തണമെന്ന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
പരീക്ഷ സെപ്തംബര്‍ നാലു മുതല്‍... ഈവര്‍ഷവും ചോദ്യപേപ്പര്‍ നല്‍കാതെ ഹയര്‍സെക്കന്‍ഡറി ഒന്നാംപാദ വാര്‍ഷികപരീക്ഷ (ഓണപ്പരീക്ഷ) നടത്തണമെന്ന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്.
സ്‌കൂള്‍തലത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കണമെന്നാണ് 14ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലര്‍. അതിനുള്ള ക്രമീകരണം പ്രിന്‍സിപ്പല്‍മാര്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം.
വയനാട് ജില്ലയിലെ കുട്ടികള്‍ക്കും പ്‌ളസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണപ്പരീക്ഷ ഉണ്ടാവില്ല. ഓരോ സ്‌കൂളിലെയും അദ്ധ്യാപകര്‍ തന്നെയാണ് എസ്.സി.ഇ.ആര്‍.ടി സ്‌കീം അനുസരിച്ച് ചോദ്യങ്ങള്‍ തയ്യാറാക്കേണ്ടതാണ്്. ഏജന്‍സികളുടെയോ സംഘടനകളെയോ പാടില്ല. ഇവ ഉപയോഗിച്ചാല്‍ പ്രിന്‍സിപ്പലിനെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടര്‍ കഴിഞ്ഞവര്‍ഷം സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടായിരുന്നു. ഇത് അവഗണിച്ച സ്‌കൂളുകളില്‍ ചിലതിനെതിരെ നടപടിയുമുണ്ടായി.
ഒന്നുമുതല്‍ പത്താംക്ലാസ് വരെ ഓണപ്പരീക്ഷക്ക് വിദ്യാഭ്യാസവകുപ്പാണ് ചോദ്യപേപ്പര്‍ നല്‍കുക. ഹയര്‍സെക്കന്‍ഡറിസ്‌കൂളുകള്‍ സ്വയം ചോദ്യപ്പേപ്പര്‍ തയ്യാറാക്കുമ്പോള്‍ ഏകീകൃത ടൈംടേബിളിന്റെ ആവശ്യം വരുന്നില്ല.
"
https://www.facebook.com/Malayalivartha