എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നീറ്റ് യു.ജി 2024 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിന് യോഗ്യരായവര്‍ക്ക് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം വെബ്‌സൈറ്റില്‍ ആഗസ്റ്റ് 26ന് രാത്രി 11.59 വരെ ലഭ്യമാകുകയും ചെയ്യും.
27ന് താല്‍ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റും, 29ന് അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ്‌റ് ലഭിച്ചവര്‍ക്ക് കോളജില്‍ പ്രവേശനം നേടാനുള്ള സമയം ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ അഞ്ചു വൈകുന്നേരം നാല് വരെ.
പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അടയ്‌ക്കേണ്ട തുക ഓണ്‍ലൈന്‍ വഴിയോ ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ അടച്ച ശേഷമാണ് വിദ്യാര്‍ഥികള്‍ കോളജുകളിലെത്തി പ്രവേശനം നേടേണ്ടതാണ്. പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കോളജ് അധികാരികള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുകയും വേണം.
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സ് പ്രവേശനത്തിനായി 5000 രൂപ പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസായി അടയ്ക്കണം. ഈ തുക പ്രവേശനം നേടുന്ന കോഴ്‌സിന്റെ ട്യൂഷന്‍ ഫീസില്‍ വകയിരുത്തുകയും ചെയ്യും.
ഫീസ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായവര്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസായി 500 രൂപ അടയ്ക്കണം. ഇവര്‍ക്ക് പ്രവേശനം ലഭിക്കുന്ന കോഴ്സിന്റെ ക്വോഷന്‍ ഡെപ്പോസിറ്റില്‍ ഈ തുക കുറവ് ചെയ്യും. അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഫീസ് തിരികെ നല്‍കുന്നതാണ്.
"
https://www.facebook.com/Malayalivartha