അധ്യാപകര്‍ നിര്‍ബന്ധമായും ആറു മണിക്കൂര്‍ കാമ്പസിലുണ്ടാകണം... സംസ്ഥാനത്തെ കോളജുകളില്‍ നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യയനത്തിനായി രാവിലെ എട്ടരക്കും വൈകീട്ട് അഞ്ചരക്കും ഇടയിലുള്ള സമയം തെരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ്
സംസ്ഥാനത്തെ കോളജുകളില്‍ നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യയനത്തിനായി രാവിലെ എട്ടരക്കും വൈകീട്ട് അഞ്ചരക്കും ഇടയിലുള്ള സമയം തെരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ്. വിവിധ കാരണങ്ങളാല്‍ നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങള്‍ക്ക് പകരം പ്രവൃത്തിദിനങ്ങള്‍ അതത് സെമസ്റ്ററുകളില്‍ തന്നെ ഉറപ്പാക്കാനും നിര്‍ദേശിച്ചു. അധ്യാപകര്‍ നിര്‍ബന്ധമായും ആറു മണിക്കൂര്‍ കാമ്പസിലുണ്ടാകണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
രാവിലെ എട്ടരക്കും വൈകുന്നേരം് അഞ്ചിനുമിടയിലുള്ള അധ്യയന സമയത്തില്‍ ഏത് സ്ലോട്ട് വേണമെന്നത് കോളജ് കൗണ്‍സിലുകള്‍ക്ക് തെരഞ്ഞെടുക്കാം. എട്ടരക്ക് തുടങ്ങുന്ന കോളജുകള്‍ക്ക് മൂന്നര വരെയും ഒമ്പതിന് തുടങ്ങുന്ന കോളജുകള്‍ക്ക് നാലു വരെയും ഒമ്പതരക്ക് തുടങ്ങുന്ന കോളജുകള്‍ക്ക് നാലര വരെയും 10ന് തുടങ്ങുന്നവക്ക് അഞ്ചുവരെയും അധ്യയനം നടത്താനാകുന്ന രീതിയിലാണ് ക്രമീകരണം. നിലവില്‍ ഒരു മണിക്കൂറിന്റെ അഞ്ചു സെഷനുകളിലായാണ് ക്ലാസ് നടത്തുന്നത്.
ഏതെങ്കിലും സാഹചര്യത്തില്‍ ജില്ല കലക്ടറോ സംസ്ഥാന സര്‍ക്കാറോ കോളജോ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അതിനു പകരം പ്രവൃത്തിദിനങ്ങള്‍ അതേ സെമസ്റ്ററില്‍തന്നെ ഉറപ്പുവരുത്തണം. ഇതിന് ശനിയാഴ്ചകള്‍ ഉള്‍പ്പെടെ പ്രവൃത്തിദിനമാക്കാം. ഇതു രേഖാമൂലം പ്രിന്‍സിപ്പല്‍മാര്‍ രജിസ്ട്രാറെയും കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെയും അറിയിക്കണം.പുതിയ ഉത്തരവ് പ്രകാരം ആവശ്യമെങ്കില്‍ ഒരു മണിക്കൂര്‍ അധികം ക്ലാസ് നടത്താനാകും.
ഇതിനു പുറമെ, അധ്യാപകര്‍ക്ക് ഫ്‌ലെക്‌സി ടൈമിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സൗകര്യപ്രകാരം ഇഷ്ടമുള്ള സമയം അധ്യയനത്തിന് തെരഞ്ഞെടുക്കാന്‍ ഇതു സഹായകരമാകും. ഇത്തരം അധ്യാപകര്‍ ഉച്ചഭക്ഷണത്തിന്റെ ഒരു മണിക്കൂര്‍ ഒഴിവ് ഒഴികെ ആറു മണിക്കൂര്‍ കോളജില്‍ ഉണ്ടാവണം എന്ന വ്യവസ്ഥ ഉറപ്പുവരുത്തിയാല്‍ മതിയാകും
https://www.facebook.com/Malayalivartha