കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്
കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) കൊല്‍ക്കത്ത നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (കാറ്റ്) 2024 വെള്ളിയാഴ്ച ( സെപ്റ്റംബര്‍ 20 ) കൂടി അപേക്ഷിക്കാനാകും.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി വരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം. മുന്‍പ് കാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 20 വരെ നീട്ടിയിരുന്നു.
പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ നവംബര്‍ അഞ്ചിന് പുറത്തുവിടും. നവംബര്‍ 24-ന് 170 നഗരങ്ങളിലായാണ് പരീക്ഷ നടത്തുക. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://iimcat.ac.in
കാറ്റ് 2024-ന് എങ്ങനെ അപേക്ഷിക്കാം?
യൂസര്‍ ഐ.ഡിയും പാസ്വേഡും ലഭിക്കാനായി രജിസ്റ്റര്‍ ചെയ്യുക. ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപ്ലിക്കേഷന്‍ ഫോം ഫില്‍ ചെയ്യുക. ആപ്ലിക്കേഷന്‍ ഫോം സമര്‍പ്പിച്ച ശേഷം ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തുക. രജിസ്ട്രേഷന്‍ സമയത്ത് മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ഒടിപി ഉപയോഗിച്ച് വേരിഫൈ ചെയ്യും. ഒടിപി വേരിഫൈ ആയാല്‍ യൂസര്‍ ഐ.ഡിയും പാസ് വേഡും രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലേക്കും മൊബൈല്‍ നമ്പറിലേക്കും അയച്ച് കിട്ടും.
"
https://www.facebook.com/Malayalivartha