നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 11-ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു...
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 11-ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു . സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ് (ഉവാസ്- കേരളം) അംഗങ്ങള്‍ മന്ത്രി ആര്‍ ബിന്ദുവിനെ സന്ദര്‍ശിച്ചിരുന്നു.
ഉവാസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടര്‍ ലക്ഷ്മി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം കൈമാറി. പൂജവയ്പ് ഒക്ടോബര്‍ 10-ന് ആയതിനാല്‍, ഒക്ടോബര്‍ 11 വെള്ളിയാഴ്ച അവധി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.
സര്‍ക്കാര്‍ കലണ്ടറില്‍ ഉള്‍പ്പെടെ 10-ന് പൂജവയ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 11-ന് അവധി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. ദേശീയ അദ്ധ്യാപക പരിഷത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിവേദനം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത
അതേസമയം അപ്പോഴും കോളേജുകള്‍ക്ക് അവധി നല്‍കിയില്ല. തുടര്‍ന്നാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആര്‍ ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ് നിവേദനം നല്‍കിയത്.
https://www.facebook.com/Malayalivartha