യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു...
യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു. പരീക്ഷാര്‍ഥികള്‍ക്ക് യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ പ്രവേശിച്ച് സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഫലം പരിശോധിക്കാനാകും
സെപ്തംബര്‍ 9, 11 തീയതികളില്‍ താത്കാലിക ഉത്തരസൂചിക പുറത്തിറക്കിയത്. ഇതിന് പിന്നാലെ സൈറ്റില്‍ കൊടുത്ത അന്തിമ ഉത്തര സൂചിക അനുസരിച്ച് ഏകദേശം ഫലം എന്താകുമെന്ന് പരീക്ഷാര്‍ഥികള്‍ക്ക് മുന്‍കൂട്ടി അറിയാന്‍ കഴിയും.
ജൂണ്‍ മാസം നടത്തേണ്ടിയിരുന്ന നെറ്റ് പരീക്ഷ ഓഗസ്റ്റ് 21, 22, 23, 27, 28, 29, 30, സെപ്റ്റംബര്‍ 2, 3, 4, 5 തീയതികളിലേക്ക് പുനഃക്രമീകരിച്ചാണ് നടത്തിയത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായാണ് (സിബിടി) നടത്തിയത്. എന്‍ടിഎയുടെ വെബ്സൈറ്റില്‍ ഹോം പേജിലെ യുജിസി നെറ്റ് ജൂണ്‍ 2024 റിസല്‍റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫലം അറിയാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണമുള്ളത്.
ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്താല്‍ സ്‌ക്രീനില്‍ തെളിഞ്ഞുവരുന്ന സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha