നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയിലൂടെ മൂന്നുവര്‍ഷത്തിനിടെ ജര്‍മ്മനിയിലെത്തിയത് 528 നഴ്‌സുമാര്‍...
നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതിയിലൂടെ മൂന്നുവര്‍ഷത്തിനിടെ ജര്‍മ്മനിയിലെത്തിയത് 528 നഴ്‌സുമാര്‍. ജര്‍മ്മനിയിലെ 12 സംസ്ഥാനത്തെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളില്‍ രജിസ്‌ട്രേഡ് നഴ്‌സ് തസ്തികയിലാണ് ഇവര്‍ക്ക് നിയമനം ലഭ്യമായത്.
കേരളത്തിലെ നഴ്‌സിങ് പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരമൊരുക്കുന്നതിന് നോര്‍ക്കയും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ- ഓപ്പറേഷനും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണിത്.
2021 ഡിസംബറിലാണ് കരാറിലൊപ്പിട്ടത്. ഇന്ത്യയില്‍ ആദ്യമായാണിത്. അഞ്ചുഘട്ടത്തില്‍ തെരഞ്ഞെടുത്ത 1400 പേരുടെ ഭാഷാപരിശീലനം പൂര്‍ത്തിയായാല്‍ ജര്‍മ്മനിയിലേയ്ക്ക് തിരിക്കുന്നതാണ്. ഗോയ്‌ഥേ സെന്ററുകളിലാണ് ബി 1 വരെയുളള ഭാഷാപരിശീലനം നല്‍കുന്നത്.
ജര്‍മ്മന്‍ ഓണററി കോണ്‍സലിന്റെ നേതൃത്വത്തില്‍ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ 500 പ്ലസ് ആഘോഷവും ജര്‍മ്മന്‍ ഐക്യദിനത്തിനും ബെര്‍ലിന്‍ മതില്‍ പതനത്തിന്റെ 35-ാം വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു.
"
https://www.facebook.com/Malayalivartha