സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.... മെയിന്‍സ് പരീക്ഷയ്ക്ക് വിജയിക്കുന്നവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം
സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) ആണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലമറിയാവുന്നതാണ്.
മെയിന്‍സ് പരീക്ഷ പാസായവരുടെ റോള്‍ നമ്പറുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മെയിന്‍സ് പരീക്ഷയ്ക്ക് വിജയിക്കുന്നവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാനാകും. അഭിമുഖത്തിന് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുള്ള ഡീറ്റെയില്‍ അപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കണം.
ജൂണ്‍ 16നായിരുന്നു പ്രിലിംസ് പരീക്ഷ. സെപ്റ്റംബര്‍ 20 മുതല്‍ 29 വരെയായിരുന്നു മെയിന്‍സ് പരീക്ഷ നടന്നത്.
"
https://www.facebook.com/Malayalivartha