മെഡിക്കല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.... നീറ്റ് യു.ജി പ്രവേശനം ഡിസംബര്‍ 30 വരെ നീട്ടി സുപ്രീംകോടതി
മെഡിക്കല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.... നീറ്റ് യു.ജി പ്രവേശനം ഡിസംബര്‍ 30 വരെ നീട്ടി സുപ്രീംകോടതി. അഞ്ചുറൗണ്ട് കൗണ്‍സലിംഗ് കഴിഞ്ഞിട്ടും പലയിടങ്ങളിലും മെഡിക്കല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഒറ്റത്തവണ പരിഹാരമെന്ന നിലയിലാണ് നടപടിയെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ വ്യക്തമാക്കി.
മെഡിക്കല്‍ സീറ്റുകള്‍ പാഴാകരുത്. രാജ്യത്ത് ഡോക്ടര്‍മാരുടെ ക്ഷാമവുമുണ്ട്. അതിനാല്‍ സ്പെഷ്യല്‍ കൗണ്‍സലിംഗ് നടത്താവുന്നതാണ്. ഒരു കോളേജും നേരിട്ട് പ്രവേശനം നടത്തരുത്. സംസ്ഥാന പ്രവേശന അതോറിട്ടി മുഖേന മാത്രമേ പ്രവേശനം പാടുള്ളൂ. വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നാകണമിത്.
ഒഴിഞ്ഞുകിടക്കുന്ന എന്‍.ആര്‍.ഐ ക്വാട്ട സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റുകയും വേണം. ഒരു വിഭാഗം വിദ്യാര്‍ത്ഥികളും മെഡിക്കല്‍ മാനേജ്‌മെന്റുകളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവുള്ളത്.
"
https://www.facebook.com/Malayalivartha