കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്സാമിനേഷന്‍ (സി.ഡി.എസ്.ഇ.) (I) 2025ന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം...
സായുധസേനകളില്‍ ഓഫീസറാകാന്‍ അവസരമൊരുക്കുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്സാമിനേഷന്‍ (സി.ഡി.എസ്.ഇ.) (I) 2025ന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. വിവിധ സ്ഥാപനങ്ങളിലായി, ഓഫീസര്‍ നിയമനത്തിലേക്കു നയിക്കുന്ന കോഴ്സുകളിലേക്ക് മൊത്തം 457 പേര്‍ക്ക് പ്രവേശനമുണ്ടാകും
ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഐ.എം.എ.), ദെഹ്റാദൂണ്‍- 100 ഒഴിവുകള്‍, ഇന്ത്യന്‍ നേവല്‍ അക്കാദമി, ഏഴിമല- 32, എയര്‍ഫോഴ്സ് അക്കാദമി, ഹൈദരാബാദ്- 32, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (ഒ.ടി.എ.) ചെന്നൈ- 275 (പുരുഷന്മാര്‍), 18 (വനിതകള്‍).
ഒഴിവുകളില്‍ നിശ്ചിത എണ്ണം സീറ്റുകള്‍ ആര്‍മി/നേവി/എയര്‍ഫോഴ്സ് വിഭാഗങ്ങളില്‍ എന്‍.സി.സി. 'സി' സര്‍ട്ടിഫിക്കറ്റ് ആര്‍മി വിങ്/നേവി വിങ്/എയര്‍ വിങ്ങുകാര്‍ക്ക് നീക്കിവെച്ചിട്ടുണ്ട്. വനിതകളെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനുമാത്രമേ പരിഗണിക്കൂകയുള്ളൂ
വിദ്യാഭ്യാസയോഗ്യത
ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി- ഏതെങ്കിലും ബിരുദം
എയര്‍ഫോഴ്സ്- എന്‍ജിനിയറിങ് ബിരുദം അല്ലെങ്കില്‍ 10+2 തലത്തില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് പഠിച്ച ശേഷമുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം
വിവരങ്ങള്‍ക്ക് upsc.gov.in -ലെ വിജ്ഞാപനം കാണുക. അപേക്ഷ upsconline.gov.in വഴി ഡിസംബര്‍ 31-ന് വൈകീട്ട് ആറുവരെ നല്‍കാം.
https://www.facebook.com/Malayalivartha