കേരള പൊലീസില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റെഗുലര്‍ വിങ്ങില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കേരള പൊലീസില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റെഗുലര്‍ വിങ്ങില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
പൊലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 583/2024), വനിത പൊലീസ് ബറ്റാലിയനില്‍ വനിത പൊലീസ് കോണ്‍സ്റ്റബിള്‍ (582/2024) തസ്തികകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് 31,100-66,800 രൂപ. നേരിട്ടുള്ള നിയമനമാണ്.
പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികക്ക് എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് അവസരമുള്ളത്. ഉയരം 167 സെ.മീറ്ററില്‍ കുറയരുത്. നെഞ്ചളവ് 81 സെ. മീറ്റര്‍, 5 സെ.മീ വികാസമുണ്ടായിരിക്കണം. നല്ല കാഴ്ച ശക്തിയുള്ളവരാകണം. വൈകല്യങ്ങള്‍ പാടില്ല. പ്രായപരിധി 18-26 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
വനിത പൊലീസ് കോണ്‍സ്റ്റബിള്‍: യോഗ്യത: ഹയര്‍ സെക്കന്‍ഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഉയരം 157 സെ. മീറ്റിറില്‍ കുറയരുത്. പട്ടിക വിഭാഗക്കാര്‍ക്ക് 150 സെ.മീറ്റര്‍ മതി. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരാകണം. വൈകല്യങ്ങള്‍ പാടില്ല. പ്രായപരിധി 18-26. നിയമാനുസൃത വയസ്സിളവുണ്ട്.
യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടക്കം കൂടുതല്‍ വിവരങ്ങള്‍ www.keralapsc.gov.in/ല്‍ ലഭിക്കും. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനായി ജനുവരി 29വരെ അപേക്ഷിക്കാം
"
https://www.facebook.com/Malayalivartha