പൊതുപ്രാഥമിക പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മതിയായ കാരണമുള്ളവര്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം
പൊതുപ്രാഥമിക പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മതിയായ കാരണമുള്ളവര്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം. ഡിസംബര്‍ 28, ജനുവരി 11, 25 തീയതികളില്‍ നടത്തിയ പൊതുപ്രാഥമിക പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മതിയായ കാരണമുള്ളവര്‍ക്ക് ഫെബ്രുവരി 8ന് നടക്കുന്ന നാലാംഘട്ട പരീക്ഷ എഴുതാന്‍ അവസരം നല്‍കും.
അംഗീകൃത സര്‍വകലാശാലകള്‍/സ്ഥാപനങ്ങള്‍ നടത്തിയ പരീക്ഷയുണ്ടായിരുന്നവര്‍ രണ്ട് പരീക്ഷകളുടെയും അഡ്മിഷന് ടിക്കറ്റ് ഹാജരാക്കണം. അപകടം പറ്റി ചികിത്സയിലുള്ളവര്‍/അസുഖബാധിതര്‍, പ്രസവ സംബന്ധമായ രോഗങ്ങളുള്ളവര്‍, ഗര്‍ഭിണിയായി യാത്രാബുദ്ധിമുട്ടുള്ളവര്‍, ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍ തുടങ്ങിയവര്‍ ചികിത്സാ സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
പരീക്ഷാതീയതിയില്‍ സ്വന്തം വിവാഹം നടന്ന ഉദ്യോഗാര്‍ത്ഥികളും ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാന്‍ കഴിയാത്തരും പരീക്ഷാകേന്ദ്രം ഉള്‍പ്പെടുന്ന പി.എസ്.സി ജില്ലാ ഓഫീസില്‍ തെളിവ് സഹിതം അപേക്ഷിക്കേണ്ടതാണ്. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ പി.എസ്.സി ആസ്ഥാന ഓഫീസിലെ ഇ.എഫ് വിഭാഗത്തിലാണ് നല്‍കേണ്ടത്. 31ന് വൈകുന്നേരം 5.15 വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha