പാഠ്യപദ്ധതിക്കനുസൃതമായി സ്‌കൂള്‍വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ കൈറ്റ് ഈ വര്‍ഷം സ്വന്തമായി 'എ.ഐ. എന്‍ജിന്‍' വികസിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
![](https://www.malayalivartha.com/assets/coverphotos/w657/326936_1739068102.jpg)
പാഠ്യപദ്ധതിക്കനുസൃതമായി സ്‌കൂള്‍വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ കൈറ്റ് ഈ വര്‍ഷം സ്വന്തമായി 'എ.ഐ. എന്‍ജിന്‍' വികസിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി . ലിറ്റില്‍ കൈറ്റ്‌സ് സംസ്ഥാനക്യാമ്പ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.യുടെ അടിസ്ഥാന ആശയങ്ങള്‍ ഐ.സി.ടി. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായാണ് സ്വന്തമായി എ.ഐ. എന്‍ജിന്‍. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതോപയോഗങ്ങള്‍ മൂലം കുട്ടികളിലുണ്ടാവുന്ന പ്രശ്നങ്ങളും വ്യാജവാര്‍ത്തകളെ പ്രതിരോധിക്കലുമെല്ലാം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് -മന്ത്രി പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, ഐസിഫോസ് ഡയറക്ടര്‍ ഡോ. ടി.ടി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
അതേസമയം കൈറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ 29,000 റോബോട്ടിക് കിറ്റുകള്‍ വിന്യസിച്ചതിന്റെ പൂര്‍ത്തീകരണവും മന്ത്രി പ്രഖ്യാപിച്ചു. ആര്‍ഡ്വിനോ യൂനോ ആര്‍ ത്രീ, എല്‍.ഇ.ഡി.കള്‍, മിനി സര്‍വോ മോട്ടോര്‍, എല്‍.ഡി.ആര്‍, ലൈറ്റ്, ഐ.ആര്‍. സെന്‍സര്‍ മൊഡ്യൂളുകള്‍, ബ്രെഡ് ബോര്‍ഡ്, ബസര്‍ മൊഡ്യൂള്‍, പുഷ് ബട്ടണ്‍ സ്വിച്ച്, റെസിസ്റ്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് ഓപ്പണ്‍-ഹാര്‍ഡ്വേര്‍ അധിഷ്ഠിത റോബോട്ടിക് കിറ്റുകള്‍.
ട്രാഫിക് സിഗ്നല്‍, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇ.വി.എം., കാഴ്ചപരിമിതര്‍ക്കുള്ള വാക്കിങ് സ്റ്റിക്ക് തുടങ്ങീ പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രോട്ടോടൈപ്പുകള്‍ തയ്യാറാക്കാന്‍ ഇതുവഴി കുട്ടികള്‍ക്ക് അവസരം ലഭ്യമാകുകയും ചെയ്യും.
"
https://www.facebook.com/Malayalivartha