ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒന്‍പത് ക്ലാസിലെ ചില പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റി...

ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒന്‍പത് ക്ലാസിലെ ചില പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റി...അക്കാദമിക കലണ്ടറിനെ നോക്കുകുത്തിയാക്കി, ക്ലാസുകള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പരീക്ഷ നടത്തുന്നതില്‍ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റിയത്.
ഫെബ്രുവരി 25ന് ഉച്ചയ്ക്കുശേഷം നടത്താനായി നിശ്ചയിച്ചിരുന്ന ഒന്‍പതിലെ ബയോളജി പരീക്ഷ മാര്‍ച്ച് 15ന് രാവിലെ നടത്തും. 27ന് ഉച്ചയ്ക്ക് നടത്താനിരുന്ന സാമൂഹ്യശാസ്ത്രം മാര്‍ച്ച് 18ന് രാവിലെയാക്കി.
ഫെബ്രുവരി 25ന് രാവിലെ നടത്താനിരുന്ന എട്ടിലെ ഹിന്ദിയും ഒമ്പതിലെ ഒന്നാംഭാഷാ പേപ്പര്‍-2 പരീക്ഷയും മാര്‍ച്ച് 11ലേക്ക് മാറ്റി. ഇതേദിവസം നടത്താനിരുന്ന എട്ടിലെ ഒന്നാംഭാഷാ പേപ്പര്‍-2 പരീക്ഷ മാര്‍ച്ച് 25ലേക്ക് മാറ്റി. ഫെബ്രുവരി 27ന് നടത്താനിരുന്ന എട്ടിലെ കലാ-കായിക പ്രവൃത്തിപരിചയം പരീക്ഷ മാര്‍ച്ച് 27ന് രാവിലെയുമാക്കി മാറ്റിക്രമീകരിച്ചിരിക്കുകയാണ്.
പ്രായോഗികത പരിഗണിച്ച് പുനഃക്രമീകരിക്കുന്നെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിലുള്ളത്. പരിഷ്‌കരിച്ച പാഠപുസ്തകം പ്രകാരം അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം പോലും ഇത്തവണ നല്‍കിയിരുന്നില്ല. അതിനിടെയാണ് പാഠം തീരുന്നതിനു മുമ്പേ പരീക്ഷ നടത്താനുള്ള ഉത്തരവ് വന്നത്.
"
https://www.facebook.com/Malayalivartha