കീം പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

കീം പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ KEAM 2025 Online Application എന്ന ലിങ്കിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. മാര്‍ച്ച് 10 ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി/ നേറ്റിവിറ്റി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം.
ഏതെങ്കിലും ഒരു കോഴ്‌സിനോ/ എല്ലാ കോഴിസുകളിലേക്കുമോ പ്രവേശനത്തിന് ഒരു അപേക്ഷ മതി. വിശദമായ വിജ്ഞാപനം പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha