എസ്.എസ്.എല്‍.സി , പ്ലസ്ടു പരീക്ഷയ്ക്ക് ഇനി രണ്ടു നാള്‍ മാത്രം...

ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി. ചോദ്യപേപ്പറുകള്‍ ട്രഷറികളിലും ബാങ്ക് ലോക്കറുകളിലും ഉത്തരക്കടലാസുകള്‍ സ്‌കൂളുകളിലെ ലോക്കറുകളിലും എത്തിച്ചു. എല്ലാ പരീക്ഷയും രാവിലെ 9.30 ന് ആരംഭിച്ച് 11.45 ന് അവസാനിക്കും.
എസ്.എസ്.എല്‍.സി പരീക്ഷ തിങ്കളാഴ്ച തുടങ്ങും
മാര്‍ച്ച് മൂന്ന് ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന
്അഞ്ച് രണ്ടാംഭാഷ ഇംഗ്ലീഷ്
ഏഴ് ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
പത്ത് സോഷ്യല്‍ സയന്‍സ്
17.ഗണിതശാസ്ത്രം
19 . മൂന്നാംഭാഷ ഹിന്ദി, ജനറല്‍ നോളജ്
21 ഊര്‍ജതന്ത്രം
24 രസതന്ത്രം
26 ജീവശാസ്ത്രം
മേയ് മൂന്നാം വാരത്തിനകം ഫലം പ്രഖ്യാപനമുണ്ടാകും.
അതേസമയം രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് മൂന്നിന് ആരംഭിക്കും. 1.30 മുതല്‍ 4.15 വരെയാണ് പരീക്ഷകള്‍. ബയോളജി പരീക്ഷ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ 4.25 വരെയും മ്യൂസിക് പരീക്ഷ 1.30 മുതല്‍ 3.15 വരെയുമായിരിക്കും. രണ്ടാം വര്‍ഷ പരീക്ഷ 26 ന് അവസാനിക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ആറിന് ആരംഭിച്ച് 29 ന് അവസാനിക്കും.
https://www.facebook.com/Malayalivartha