എയ്ഡഡ് സ്‌കൂളുകളില്‍ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ സര്‍വീസില്‍ നിന്നൊഴിവാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്...

എയ്ഡഡ് സ്‌കൂളുകളില്‍ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ സര്‍വീസില്‍ നിന്നൊഴിവാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്....
എയ്ഡഡ് സ്‌കൂളുകളില്‍ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ സര്‍വീസില്‍ നിന്നൊഴിവാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്....
കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ നിയമിച്ച സ്‌കൂള്‍മാനേജര്‍മാരെ അയോഗ്യരാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
2019-20 മുതല്‍ കെ-ടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു. ഒട്ടേറെ എയ്ഡഡ് മാനേജ്‌മെന്റുകള്‍ ഇതു ലംഘിച്ച് അധ്യാപകനിയമനം നടത്തിയതായി കണ്ടെത്തി. കെ-ടെറ്റ് ഉള്ളവര്‍ക്കു മാത്രമേ സ്ഥാനക്കയറ്റം നല്‍കാവൂവെന്നും നിര്‍ദേശിച്ചിട്ടുണ്ടായിരുന്നു. ഇതു പാലിക്കാത്ത എയ്ഡഡ് സ്‌കൂളുകളില്‍ ഇതിനകം സ്ഥാനക്കയറ്റം നല്‍കിയവര്‍ക്ക്, അവര്‍ കെ-ടെറ്റ് പാസായ തീയതി മുതല്‍ മാത്രമേ സ്ഥാനക്കയറ്റം അംഗീകരിക്കാവൂ എന്നാണ് പുതിയ നിര്‍ദേശം.
ചട്ടവിരുദ്ധമായും സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായും യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്ന മാനേജര്‍മാരെ അയോഗ്യരാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണം -ഡയറക്ടര്‍ നിര്‍ദേശിച്ചു. കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങള്‍ 2011 നിലവില്‍ വന്നതു മുതല്‍ അഞ്ചുവര്‍ഷമായിരുന്നു കെ-ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി.
സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച്, എയ്ഡഡ് സ്‌കൂളുകളില്‍ 2012 ജൂണ്‍ ഒന്നു മുതല്‍ 2019-20 അധ്യയനവര്‍ഷംവരെ നിയമിതരായ അധ്യാപകരില്‍ കെ-ടെറ്റ് ഇല്ലാത്തവര്‍ക്ക് അത് നേടാന്‍ 2020-21 അധ്യയനവര്‍ഷം വരെ സമയം നല്‍കിയിട്ടുണ്ടായിരുന്നു. എന്നിട്ടും നിയമാനുസൃതമല്ലാത്ത അധ്യാപകനിയമനം നടക്കുന്നതിനാലാണ് മാനേജ്‌മെന്റുകള്‍ക്കുള്ള മുന്നറിയിപ്പ്.
"
https://www.facebook.com/Malayalivartha