എഴുത്തുപരീക്ഷയില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ നാലിന് പ്രഖ്യാപിക്കും....

എഴുത്തുപരീക്ഷയില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ നാലിന് പ്രഖ്യാപിക്കും....
30 ശതമാനം മാര്‍ക്ക് നേടാത്തവര്‍ക്ക് ഏപ്രില്‍ അവസാനം വീണ്ടും പരീക്ഷയെഴുതിക്കാനാണ് ഫലപ്രഖ്യാപനം നേരത്തെയാക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യക്ഷനായ വിദ്യാഭ്യാസ ഗുണമേന്മാ സമിതി തീരുമാനിച്ചത്.
എട്ടാം ക്ലാസിലെ വിഷയങ്ങളില്‍ 50 മാര്‍ക്കില്‍ 40 മാര്‍ക്കിനാണ് എഴുത്തുപരീക്ഷ. ഇതില്‍ 12 മാര്‍ക്കാണ് മിനിമം നേടേണ്ടത്. പഠനപിന്തുണ ആവശ്യമുള്ളവരുടെ രക്ഷിതാക്കളുടെ യോഗം ആറിനും ഏഴിനുമായി സ്‌കൂളുകളില്‍ ചേരും.
ഏപ്രില്‍ എട്ടു മുതല്‍ 24 വരെ പഠനപിന്തുണ ക്ലാസുകള്‍ നടക്കും. 25ന് വീണ്ടും പരീക്ഷ നടത്തി 30നു ഫലം പ്രഖ്യാപിക്കുന്നതാണ്. എഴുത്തുപരീക്ഷയിലെ മിനിമം മാര്‍ക്ക് അടുത്ത വര്‍ഷം ഒമ്പതിലേക്കും തൊട്ടടുത്ത വര്‍ഷം പത്തിലേക്കും വ്യാപിപ്പിക്കും. ഈ വര്‍ഷം എട്ടാം ക്ലാസില്‍ നടപ്പാക്കുന്ന രണ്ടാമതൊരു എഴുത്തു പരീക്ഷ സമ്പ്രദായം വരും വര്‍ഷങ്ങളില്‍ ഒമ്പത്,പത്ത് ക്ലാസുകളിലും നടപ്പാക്കും. അതേസമയം,അദ്ധ്യാപകര്‍ക്ക് വേനലവധിക്കാലത്ത് നല്‍കുന്ന അഞ്ചു ദിവസത്തെ പരിശീലനത്തില്‍ പുതിയ പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം നിര്‍മ്മിതബുദ്ധി പരിശീലനവും നല്‍കും.
അടുത്ത അദ്ധ്യയനവര്‍ഷത്തിന് മുമ്പ് അദ്ധ്യാപകരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും പൂര്‍ത്തീകരിക്കണമെന്ന് അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. കെ-ടെറ്റ് പാസാകാത്തവരെ പിരിച്ചുവിടാനുള്ള നീക്കം മനുഷ്യത്വരഹിതമാണെന്ന് പ്രതിപക്ഷ സംഘടനയായ കെ.പി.എസ്.ടി.എ കുറ്റപ്പെടുത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha