ഒഇസി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി 200 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി

ഒഇസി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ .
ഒഇസി, ഒബിസി (എച്ച്), എസ്ഇബിസി വിഭാഗങ്ങളുടെ 2021-22 മുതല്‍ ഈ വര്‍ഷംവരെയുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുക പുര്‍ണമായും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക ലഭ്യമാക്കിയതായും വ്യക്തമാക്കി ധനകാര്യ മന്ത്രി .
ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ 358 കോടി രൂപയാണ് ഈ ആവശ്യത്തിനായി അനുവദിച്ചിട്ടുള്ളത്. ബജറ്റ് വിഹിതം 40 കോടി രൂപയായിരുന്നു. ഇതിനൊപ്പം 18 കോടി രൂപകൂടി അധിക ധനാനുമതിയായി നല്‍കി.
100 കോടി രൂപ ഉപധനാഭ്യര്‍ഥന വഴിയും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് മുന്‍വര്‍ഷങ്ങളിലേതടക്കം കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പൂര്‍ണമായും വിതരണം ചെയ്യുന്നതിനുള്ള തുക ലഭ്യമാക്കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha