പത്താംക്ലാസിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി നിര്‍വഹിച്ചു

പത്താംക്ലാസിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി നിര്‍വഹിച്ചു.
നിയമസഭയിലെ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ആര്‍.കെ ജയപ്രകാശ്, എസ്. എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ സുപ്രിയ എ.ആര്‍, കെ. ബി.പി.എസ് എം.ഡി സുനില്‍ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണം എസ്.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ ഒന്നുമുതല്‍ പത്താംക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്‌കരണമാണ് പൂര്‍ത്തിയായത്. ഹയര്‍സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണം അടുത്തവര്‍ഷം നടക്കുന്നതാണ്.
https://www.facebook.com/Malayalivartha