വരുന്ന അദ്ധ്യയനവര്‍ഷത്തില്‍ (2025-26) പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്...

വരുന്ന അദ്ധ്യയനവര്‍ഷത്തില്‍ (2025-26) പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് .അധികബാച്ചുകള്‍ അനുവദിക്കേണ്ട സാഹചര്യമില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
വിദ്യാര്‍ത്ഥികളുടെ അഭിരുചി മാറി വരുന്നതിനാല്‍ ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചശേഷം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന, കുട്ടികള്‍ കുറവുള്ള ബാച്ചുകള്‍ പുനഃക്രമീകരിക്കാമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അദ്ധ്യക്ഷനായ സംസ്ഥാനതല സമിതിയുടെ ശുപാര്‍ശ.
അതിനുശേഷം സീറ്റുകള്‍ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ നയപരമായ തീരുമാനമെടുക്കാമെന്നാണ് ശുപാര്‍ശയുള്ളത്. ഈ അദ്ധ്യയനവര്‍ഷം ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. സ്‌കൂള്‍ മാനേജ്മെന്റുകളില്‍ നിന്ന് അധികബാച്ചുകള്‍ക്ക് അപേക്ഷ സ്വീകരിക്കേണ്ടതില്ലെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവുള്ളത്.
"
https://www.facebook.com/Malayalivartha