സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു....

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു. അവസാന ദിവസം അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആഹ്ലാദപ്രകടനം അതിരുവിടാതിരിക്കാന്‍ എസ്എസ്എല്‍സി പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികളെ നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
കുട്ടികള്‍ തമ്മിലുള്ള അടിപിടിയും അനിഷ്ടസംഭവങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രധാനദ്ധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. സ്‌കൂള്‍ ഗേറ്റിന് പുറത്ത് തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംരക്ഷണമുണ്ടാകും.
പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്‌കൂളിലെത്താന്‍ എല്ലാ സ്‌കൂളിലെയും പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. അമിത ആഹ്ലാദപ്രകടനം നടത്തി സ്‌കൂള്‍ സാമഗ്രികള്‍ നശിപ്പിച്ചാല്‍, ചെലവ് രക്ഷിതാവില്‍ നിന്നും ഈടാക്കിയ ശേഷമേ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂവെന്നും അധികൃതര്‍ .മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്.
https://www.facebook.com/Malayalivartha