സംസ്ഥാനത്തെ സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം....

ഇനി .
.. സംസ്ഥാനത്തെ സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ലഹരിവിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ശില്‍പ്പശാലയിലെ നിര്‍ദ്ദേശം.
അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി .അദ്ധ്യാപക -വിദ്യാര്‍ത്ഥി- രക്ഷാകര്‍തൃബന്ധം ദൃഢമാക്കും. കുട്ടികളുടെ പെരുമാറ്റ വ്യതിചലനങ്ങള്‍ മനസ്സിലാക്കാന്‍ അദ്ധ്യാപകര്‍ക്കായി നവീകരിച്ച പരിശീലന പദ്ധതി തയ്യാറാക്കുന്നതാണ്.
മുമ്പൊക്കെ തീക്ഷ്ണ ജീവിതാനുഭവങ്ങള്‍ പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീടതില്‍ ഭംഗം വന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.. ഇക്കാര്യം എസ്.സി.ഇ.ആര്‍.ടി പരിശോധിക്കും. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ശാരീരിക, മാനസിക ഉണര്‍വിനായുള്ള കായിക വിനോദങ്ങളേര്‍പ്പെടുത്തും.
യോഗയോ വ്യായാമങ്ങളോ സംഘടിപ്പിക്കും.. മയക്കുമരുന്ന് ഉപയോഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കും അക്രമങ്ങള്‍ക്കിരയായവര്‍ക്കും കൗണ്‍സിലിംഗ് ശക്തിപ്പെടുത്തുന്നതാണ്.
https://www.facebook.com/Malayalivartha