എം.ബി.എ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ അദ്ധ്യാപകന്റെ പക്കല്‍ നിന്ന് നഷ്ടപ്പെട്ട സംഭവത്തില്‍ പരീക്ഷ തിങ്കളാഴ്ച നടത്തും...

എം.ബി.എ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ അദ്ധ്യാപകന്റെ പക്കല്‍ നിന്ന് നഷ്ടപ്പെട്ട സംഭവത്തില്‍ പരീക്ഷ തിങ്കളാഴ്ച നടത്തും. മൂന്നാം സെമസ്റ്റര്‍ പ്രോജക്ട് ഫിനാന്‍സ് പേപ്പറിന്റെ പരീക്ഷയാണിത്.
രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. ഡി.സി.സ്‌കൂള്‍ ഒഫ് മാനേജ്മെന്റ്, സി.എച്ച്.എം.എം. കോളേജ് ഒഫ് അഡ്വാന്‍സ്ഡ് സ്?റ്റഡീസ്, യു.ഐ.എം അടൂര്‍, മാര്‍ത്തോമ ഇന്‍സ്?റ്റി?റ്റൂട്ട് ഒഫ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, യു.ഐ.എം കൊല്ലം, എം.എസ്.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
പരീക്ഷയില്‍ ഹാജരാകാനായി സാധിക്കാത്തവര്‍ക്ക് 22ന് പരീക്ഷ എഴുതാവുന്നതാണ്. ഉത്തരക്കടലാസുകള്‍ പൂജപ്പുര ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിലെ ഗസ്റ്റ് അദ്ധ്യാപകന്‍ പ്രമോദിന്റെ പക്കല്‍ നിന്ന് നഷ്ടമായതില്‍, ഇയാളെ കോളേജ് പുറത്താക്കി.
https://www.facebook.com/Malayalivartha