പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും ഈ മാസം 23 ന്...

പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും ഈ മാസം 23 ന്. കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്.
പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങള്‍ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ വിദ്യാലയങ്ങളില്‍ എത്തിച്ച് ഇതിനകം കുട്ടികള്‍ക്ക് വിതരണം ചെയ്തു. ബാക്കി ക്ലാസുകളിലെ മുഴുവന്‍ പാഠപുസ്തകങ്ങളുടെയും വിതരണ ഉദ്ഘാടനമാണ് 23ന് നടക്കാന്‍ പോകുന്നത്.
കഴിഞ്ഞവര്‍ഷം പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വര്‍ഷം പരിഷ്‌കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളില്‍ 238 ടൈറ്റില്‍ പാഠപുസ്തകങ്ങളും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളില്‍ 205 ടൈറ്റില്‍ പാഠപുസ്തകങ്ങളും ആണ് രണ്ടുവര്‍ഷംകൊണ്ട് പരിഷ്‌കരിച്ചത്.
പരിഷ്‌കരിച്ച പുസ്തകങ്ങളെല്ലാം തന്നെ സമയബന്ധിതമായി വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടി പറഞ്ഞു.
പാഠപുസ്തക പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രൈമറി തലങ്ങളില്‍ കായിക വിദ്യാഭ്യാസത്തിന് ഹെല്‍ത്തി കിഡ്സ് എന്ന പ്രത്യേക പുസ്തകം, ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് യോഗ പരിശീലനത്തിന് പ്രത്യേക പാഠപുസ്തകം, കലാ വിദ്യാഭ്യാസം, തൊഴില്‍ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രത്യേക പാഠപുസ്തകം എന്നിവ തയാറാക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍ ഇതിനകം തന്നെ സ്‌കൂളുകളില്‍ എത്തിച്ചു നല്‍കിയതായും മന്ത്രി
തൊഴില്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷി, പാര്‍പ്പിടം വസ്ത്രം, സാമ്പത്തിക സാക്ഷരത, പാഴ്വസ്തു പരിപാലനം, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഭക്ഷ്യ വ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം, എന്നീ മേഖലകളില്‍ അഞ്ചു മുതല്‍ പത്താം ക്ലാസ് വരെ പ്രത്യേകം പാഠപുസ്തകങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്ത് വരുന്നു. ആകെ 3,80,000,00 പാഠപുസ്തകങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടത്. ഈ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. മെയ് 10നകം മുഴുവന്‍ പാഠപുസ്തകങ്ങളും വിദ്യാലയങ്ങളിലേക്ക് എത്തുമെന്നും മന്ത്രി.
"
https://www.facebook.com/Malayalivartha