എഴുത്തുപരീക്ഷകളിലെ മിനിമം മാര്‍ക്ക് അടുത്ത അധ്യയനവര്‍ഷംമുതല്‍ യുപി ക്ലാസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി

എഴുത്തുപരീക്ഷകളിലെ മിനിമം മാര്‍ക്ക് അടുത്ത അധ്യയനവര്‍ഷംമുതല്‍ യുപി ക്ലാസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂള്‍ പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിനിമം മാര്‍ക്ക് എട്ടാംക്ലാസില്‍ വിജയകരമായി നടപ്പാക്കാനായെന്നും മന്ത്രി പറഞ്ഞു. മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷനായി. ആന്റണി രാജു എംഎല്‍എ, നവകേരളം കര്‍മപദ്ധതി കോഡിനേറ്റര്‍ ടി.എന്‍. സീമ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് എന്നിവര്‍ സംസാരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha