കേരഫെഡില്‍ പി.എസ്.സി. മുഖേന 22 ഉദ്യോഗസ്ഥര്‍ക്ക് നിയമനം...

കേരഫെഡില്‍ പി.എസ്.സി. മുഖേന 22 ഉദ്യോഗസ്ഥര്‍ക്ക് നിയമനം. റിക്രൂട്ട്‌മെന്റ് റൂള്‍ നിലവില്‍ വന്നതിനുശേഷം അനുവദിച്ച 290 തസ്തികകളിലാണ് നിയമനം നടത്തുന്നത്.
അസിസ്റ്റന്റ് മാനേജര്‍, അസിസ്റ്റന്റ്/കാഷ്യര്‍ എന്നീ തസ്തികകളില്‍ ആദ്യനിയമനത്തിലൂടെ ജോലിയില്‍ പ്രവേശിക്കുന്ന 22 പേര്‍ക്ക് ഒരു മാസത്തെ കങഏ ട്രെയിനിംഗ് നല്‍കാന്‍ തീരുമാനമായി.
മെയ് 5 മുതല്‍ ആരംഭിച്ച് ഒരു മാസം നീണ്ട് നില്‍ക്കുന്ന ട്രെയിനിംഗ് പൂര്‍ത്തിയാക്കി കേരഫെഡിന്റെ വിവിധ ഓഫീസുകളില്‍ ജൂണ്‍ 1 മുതല്‍ ഇവര്‍ ജോലിയില്‍ പ്രവേശിക്കും.
അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്ത 3 ഒഴിവുകളിലേക്കും അസിസ്റ്റന്റ്/കാഷ്യര്‍ തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്ത 23 ഒഴിവുകളില്‍ 19 എണ്ണത്തിലേക്കുമാണ് പി.എസ്.സി. മുഖേന നിയമനം നല്‍കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha